KeralaLatest NewsNews

കോവിഡ് വ്യാപനം; അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും, സഞ്ചാരികൾക്ക് പ്രവേശനമില്ല

അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന കോവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം

തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിരപ്പിള്ളി അടച്ചിടാൻ തീരുമാനം. അതിരപ്പിള്ളി വെള്ളച്ചെട്ടാത്തിന് പുറമെ, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളും അടച്ചിടും. അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന കോവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.

Also Read: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട തുടർന്ന് സുരക്ഷാ സേന; തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോവാദിയെ വധിച്ചു

അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് തീരുമാനം. വിനോദ സഞ്ചാരികളെ വെറ്റിലപ്പാറ പലാത്തിന് സമീപമുള്ള താത്ക്കാലിക ചെക്ക് പോസ്റ്റിൽ തടയും. റിസോർട്ടുകളിൽ മുറി ബുക്ക് ചെയ്തിട്ടുള്ളവരെ റിസോർട്ടിലേക്ക് പോകാൻ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വേനൽ കടുത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. മറ്റ് ജില്ലകളിൽ നിന്നുപോലും ആളുകൾ കൂട്ടത്തോടെ എത്തുന്നത് രോഗവ്യാപനം വർധിക്കാൻ ഇടവരുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button