കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
പിതാവും, സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതി സമീപിച്ചത്. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച ഹൈക്കോടതി വാദം കേട്ടു. എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ എതിര്‍വാദം കോടതി വ്യാഴാഴ്ച കേള്‍ക്കും.
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഫെബ്രുവരിയില്‍ ബംഗളൂരു പ്രത്യേക കോടതി തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബറിലാണ് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.
Post Your Comments