
കൊച്ചി: കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെത് കൊലപാതകമെന്ന് പൊലീസ്. വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനു മോഹൻ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. കടബാധ്യതയാണ് കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്ന് സനു മോഹൻ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. കൊച്ചിയിൽ വാർത്താസമ്മേളനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതി രണ്ട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു. വൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ ഒറ്റയ്ക്ക്. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാനുള്ള ശ്രമവും നടന്നു. കടബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. താൻ മരിച്ചാൽ കുട്ടി ഒറ്റയ്ക്കാകുമെന്ന് കരുതി ചെയ്തതാണെന്ന് സനു മോഹൻ വ്യക്തമാക്കി.
Also Read:കാസർഗോഡ് വിചിത്ര ഉത്തരവുമായി കളക്ടർ; പ്രതിഷേധം ശക്തം
കൊച്ചിയിലെ ഫ്ലാറ്റിലെത്തി വൈഗയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ശ്വാസം മുട്ടിച്ചപ്പോൾ വൈഗ ബോധരഹിതയായെന്നും മരിച്ചെന്നു കരുതി പുഴയിൽ തള്ളുകയായിരുന്നു എന്നുമാണ് ഇയാളുടെ മൊഴി. ഒളിവില്പ്പോയതല്ല മരിക്കാന്‍ പോയതാണെന്നും മൊഴി. പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സനു പോലീസിനു മൊഴി നല്‍കിയതായാണു സൂചന. മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നു പോലീസ് പറഞ്ഞു.
Post Your Comments