Latest NewsKeralaNews

തൃശൂർ പൂരം; ആഘോഷങ്ങളിൽ നിന്നും തിരുവമ്പാടി ദേവസ്വം പിന്മാറി

പൂരം ഒരാനപ്പുറത്ത് മാത്രം പ്രതീകാത്മകമായി നടത്താനാണ് തീരുമാനം

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം പ്രതീകാത്മകമായി നടത്താൻ തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആഘോഷങ്ങളിൽ നിന്നും പിന്മാറുകയാണെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. പൂരം ഒരാനപ്പുറത്ത് മാത്രം പ്രതീകാത്മകമായി നടത്താനാണ് തീരുമാനം.

Also Read: BREAKING: ചമയ പ്രദർശനമില്ല, സാമ്പിൾ വെടിക്കെട്ടിലും നിയന്ത്രണം; വിവാദങ്ങൾക്കൊടുവിൽ തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം

എല്ലാം ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്താകും നടത്തുക. ഇത്തവണത്തെ കുടമാറ്റത്തിൽ നിന്നും തിരുവമ്പാടി ദേവസ്വം പിന്മാറിയിട്ടുണ്ട്. മഠത്തിൽ വരവിന്റെ പഞ്ചവാദ്യവും പേരിന് മാത്രമായാകും നടത്തുക. എന്നാൽ പൂരത്തിന് വേണ്ടി തയ്യാറാക്കിയ വെടിക്കോപ്പുകളെല്ലാം പൊട്ടിക്കുമെന്ന് തിരുവമ്പാടി ദേവസ്വം അധികൃതർ ജില്ലാ കളക്ടറെ അറിയിച്ചു.

അതേസമയം, പൂരം ആലോഷപൂർവം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 15 ആനകളെ അണിനിരത്തും. ഘടകപൂരങ്ങൾക്കും ആവശ്യമായ ആനകളെ നൽകുമെന്നും പാറമേക്കാവ് അറിയിച്ചു. തിരുവമ്പാടി പിന്മാറിയ സാഹചര്യത്തിൽ പാറമേക്കാവ് ദേവസ്വം കുടമാറ്റം പ്രതീകാത്മകമായിട്ടാകും നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button