Latest NewsNewsIndia

BREAKING: ചമയ പ്രദർശനമില്ല, സാമ്പിൾ വെടിക്കെട്ടിലും നിയന്ത്രണം; വിവാദങ്ങൾക്കൊടുവിൽ തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം

തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൂരത്തിന്റെ ചടങ്ങുകൾ വെട്ടിക്കുറച്ചു. ചമയ പ്രദർശനവും 24ന് നടക്കാനിരുന്ന പകൽ പൂരവും ഉണ്ടാകില്ല. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പ്രധാനവെടിക്കെട്ടിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴിമിന്നൽ മാത്രമേ അനുവദിക്കുകയുള്ളൂ. കുടമാറ്റത്തിന്റെ സമയവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. പൂരപ്പറമ്പിൽ പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ എടുക്കിരിക്കണം. മാദ്ധ്യമ പ്രവർത്തകർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. അതേസമയം, ഘടകപൂരവും മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button