KeralaLatest NewsNews

തൃശൂർ പൂരം മാറ്റിവെക്കണം; സംസ്ഥാന സർക്കാരിന് കത്തയച്ച് സാംസ്‌കാരിക പ്രവർത്തകർ

തൃശൂർ; തൃശൂർ പൂരം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്തയച്ച് സാംസ്‌കാരിക പ്രവർത്തകർ. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സാംസ്‌ക്കാരിക പ്രവർത്തകർ സർക്കാരിന് കത്തയച്ചത്. കെ.ജി ശങ്കരപ്പിള്ള, വൈശാഖൻ, കൽപ്പറ്റ നാരായണൻ, കെ വേണു തുടങ്ങിയ 34 സാംസ്‌കാരിക പ്രവർത്തകരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

Read Also: അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ മരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്ന്

തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ പാലിച്ച് പൂരം പ്രായോഗികമല്ലെന്നാണ് കത്തിൽ പറയുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സർക്കാരും പൂരം സംഘാടകരും തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് സാംസ്‌കാരിക പ്രവർത്തകർ കത്തിൽ അഭ്യർത്ഥിക്കുന്നു.

Read Also: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ഇനി താക്കീതില്ല; നിയമലംഘകർക്കെതിരെ കർശന നടപടിയെന്ന് കളക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button