ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടങ്ങി. ഓൺലൈൻ വഴിയാണ് യോഗം നടക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നത്.
ഇന്ന് 2,73,810 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 150,61,919 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,619 പേര്‍ അസുഖ ബാധിതരായി മരിച്ചു. 1,78,769 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.
Post Your Comments