കോവിഡ് വ്യാപനത്തിന്റെ രൂക്ഷ സാഹചര്യത്തിലൂടെയാണ് രാജ്യം പോകുന്നത്. കേരളത്തിലെ സ്ഥിതിയും ഇത് തന്നെയാണ്. പതിനായിരത്തിൽ അധികം രോഗബാധിതരാണ് ദിനം പ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉയർന്നുവരുന്നുണ്ട്. ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്നതിനു തുല്യമാണ് തൃശൂര്‍ പൂരം നടത്തുന്നതെന്ന വിമർശനമാണ് ഉയരുന്നത്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് എഴുത്തുകാരി ലക്ഷ്മി രാജീവ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഐ സി യുവില്‍ മരിക്കുന്ന രോഗികളുടെ മുഖമൊന്നു കാണാനുള്ള വഴി പോലും ബന്ധുക്കള്‍ക്കില്ല. എല്ലാ വീടുകളിലും പ്രായമായവരും കുട്ടികളുമുണ്ട്. ഇത് തികഞ്ഞ ,അനീതിയാണ്. പൂരം നടക്കാതിരുന്ന വർഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിയുടെ പോസ്റ്റ്
read also:കോവിഡ് രോഗികൾക്ക് കേരളം ഓക്‌സിജൻ നൽകി സഹായിച്ചു; കെ കെ ശൈലജയ്ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യ മന്ത്രി
ലക്ഷ്മി രാജീവിന്റെ കുറിപ്പ്,
തൃശൂര്‍ പൂരത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചു പലരും വിളിച്ചിരുന്നു. കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജ മാഡം അറിയാന്‍ , താന്ത്രിക വിധിപ്രകാരമുള്ള ഒരു ആചാരമല്ല തൃശൂര്‍ പൂരം. പൂജയുമല്ല. ഒരു ദേവകോപവും അതുമൂലം ഉണ്ടാവുന്നുമില്ല. ശക്തന്‍ തമ്ബുരാന്‍ തുടങ്ങിവച്ച വര്‍ണ്ണശബളമായ ഒരു ആഘോഷം മാത്രമാണ്. നിരവധി തവണ പൂരം ചടങ്ങുകള്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം മഹാത്മാ ഗാന്ധിയുടെ വധത്തോടു അനുബന്ധിച്ചു പൂരം നടത്താതിരുന്നതാണ്. 1948 ല്‍. അതിനേക്കാള്‍ എത്രയോ വലിയ പ്രതിസന്ധിയാണ് ഇന്ന് നമ്മള്‍ നേരിടുന്നത്. പൂരം നടത്തരുത് എന്ന അഭ്യര്‍ത്ഥന സര്‍ക്കാര്‍ കേള്‍ക്കാന്‍ സാധ്യതയില്ല. ഒരു ദിവസം ഔദ്യോഗികമായി മുപ്പതു പേരോളം മരിക്കുന്നത്ര്‍ സര്‍ക്കാരിനോ നാടിനോ ബാധ്യതയല്ല.
പക്ഷെ ഇത് ഈ നാടിനെ കൊണ്ടെത്തിക്കുന്ന ആകുലതകളും മാനസിക പ്രശ്‌നങ്ങളും കേരളത്തിന്റെ പുരോഗതിയെ വളരെ വ്യക്തമായും കൃത്യമായും ബാധിക്കും. പ്രത്യേകിച്ചും കുട്ടികളും യുവാക്കളും. പലരും കടുത്ത നിരാശയുടെ വക്കിലാണ്. ഇപ്പോള്‍ തന്നെ ചികിത്സ മികവ് കൊണ്ടും മനുഷ്യര്‍ സൂക്ഷിക്കുന്നതുകൊണ്ടും മരണ നിരക്ക് കേരളത്തില്‍ കുറവാണ് എന്നാല്‍ വലിയൊരു അസ്വസ്ഥത സമൂഹത്തില്‍ ഉയര്‍ന്നു വരുന്നത് സര്‍ക്കാര്‍ കാണുന്നില്ല, ശ്രദ്ധിക്കുന്നില്ല.
സിബി എസ ഇ പോലുള്ള പരീക്ഷകള്‍ മാറ്റി വച്ചു . ലക്ഷക്കണക്കിന് കുട്ടികളുടെ പഠനം, മാനസിക ആരോഗ്യം, ഭാവി ഒക്കെ തുലാസിലാണ്‌ആ ശുപത്രികളിളില്‍ നിന്നും മുഖംപോലും കാണാനാവാതെ കൊണ്ടുവരുന്ന പൊതിഞ്ഞു കൊണ്ടുവരുന്ന, അന്ത്യ കര്‍മങ്ങള്‍ പോലും ചെയ്യാനാവാത്ത മരണങ്ങളുടെ നിരക്ക് ഉയരുകയാണ്. ഇതുപോലുള്ള ആഘോഷങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും . നിരപരാധികളായ, വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും ജീവിച്ച നിരവധി പേരെക്കൂടി അപകടത്തില്‍ ആക്കുന്നതാണ് ഈ തീരുമാനം. ഐ സി യുവില്‍ മരിക്കുന്ന രോഗികളുടെ മുഖമൊന്നു കാണാനുള്ള വഴി പോലും ബന്ധുക്കള്‍ക്കില്ല. എല്ലാ വീടുകളിലും പ്രായമായവരും കുട്ടികളുമുണ്ട്. ഇത് തികഞ്ഞ ,അനീതിയാണ്. പൂരം നടക്കാതിരുന്ന വര്‍ഷങ്ങള്‍. വിക്കി പീഡിയയില്‍ നിന്നും.
1930ല്‍ കനത്ത മഴയെ തുടര്‍ന്ന് മുഴുവന്‍ ആനകളേയും എഴുന്നെള്ളിച്ചില്ല.
1939ല്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി.
1948ല്‍ മഹാത്മാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി.
1956ല്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി.
1962ല്‍ പൂരം പ്രദര്‍ശനത്തിന്റെ വിഹിതം ദേവസ്വങ്ങള്‍ക്ക് സംഘാടകരായ സ്റ്റേഡിയം കമ്മിറ്റി തടഞ്ഞപ്പോള്‍ ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി.
1963ല്‍ ഇന്ത്യ ചൈന യുദ്ധ സമയത്തും ചടങ്ങായി മാത്രം പൂരം നടത്തി.
2020ല്‍ കൊറോണ വൈറസ് എന്ന മഹാമാരിയെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി പൂരം പൂര്‍ണമായും ഉപേക്ഷിച്ചു. ചടങ്ങിന് അഞ്ചു പേര്‍ മാത്രം. 200 വര്‍ഷത്തെ ചരിത്രത്തില്‍ ക്ഷേത്രത്തിനകത്തു മാത്രമായി ആയി ചടങ്ങ് നടത്തുന്നത് ആദ്യമാണ്.
ആറ്റുകാല്‍ പൊങ്കാലയോളം വലുതല്ല തൃശൂര്‍ പൂരം. അത് ക്ഷേത്ര ഭാരവാഹികളും സര്‍ക്കാരും ചേര്‍ന്ന് കൃത്യമായി വീടുകളിലേക്ക് ഒതുക്കി. മുപ്പതോളം വര്‍ഷമായി മുടക്കമില്ലാതെ പൊങ്കാല അര്‍പ്പിക്കുന്ന എനിക്ക് പോലും സങ്കടമുണ്ടായെങ്കിലും ആ തീരുമാനം സ്വാഗതം ചെയ്യണം എന്ന് മാത്രമാണ് തോന്നിയത്,നിരാശയുടെ പടുകുഴിയില്‍ നിന്നാണ് നമ്മളില്‍ പലരും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്. പലരും തകര്‍ന്നു തരിപ്പണമായി. ഇനിയൊരു ലോക്ക് ഡൌണ്‍ നമ്മള്‍ താങ്ങില്ല. ഏറ്റവും കഷ്ടപ്പെട്ടത് സ്ത്രീകളാണ്. ലോക്ക് ഡൌണ്‍ കാലത്ത്. മനസിന്റെ സമനില തെറ്റാതെ കുടുംബത്തെയും കുട്ടികളെയും സംരക്ഷിച്ചതും, പ്രായമായവരെ നോക്കിയതും ഒക്കെ സ്ത്രീകളാണ്. അവരുടെ മാനസിക അവസ്ഥകൂടി സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടതാണ്.എന്റെ പ്രായമായ അമ്മയെ രോഗം വരാതിരിക്കാനായി ഒരു മനുഷ്യരെയും കാണാതെ അടച്ചിട്ടതിനു തുല്യമായി സൂക്ഷിച്ചിട്ട് ഏതാണ്ട് ഒരു വര്‍ഷമാകുന്നു . ഇത് ക്രൂരത അല്ലാതെ എന്താണ്?
ആര്‍ക്കും കൂട്ടിരിക്കാനോ, വിവരങ്ങള്‍ അന്വേഷിക്കാനോ സാധിക്കാത്ത കോവിഡ് വാര്‍ഡുകളില്‍ കുട്ടികള്‍ തല്ക്കാലം ഇല്ല. ആറു ദിവസമായി 101 ഡിഗ്രി പനിക്കുന്ന മകനെക്കുറിച്ച് സുഹൃത്തായ ഗോപാലകൃഷ്ണന്‍ എഴുതിയത് ഞെട്ടലോടെയാണ് വായിച്ചത്. മരുന്നില്ല. നമ്മളില്‍ എത്ര പേര് ഇത് അതിജീവിക്കും? പെണ്‍കുട്ടിയുടെ അമ്മയെന്ന നിലയില്‍ ഈ രോഗം പല തരത്തിലുള്ള ഭീഷണികളാണ് ഉയര്‍ത്തുന്നത്.സര്‍ക്കാരിന്റെ സകല കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു ജീവിച്ച കുറെ മനുഷ്യരുണ്ട്. അത്ര സുഖകരമായിരുന്നില്ല ആ അവസ്ഥ. ആരോഗ്യമന്ത്രിയുടെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ സുരക്ഷിതരല്ല.എന്റെ സുരക്ഷയെക്കാളേറെ മക്കളുടെ അവരുടെ പ്രായമുള്ള കുട്ടികളുടെ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയുണ്ട്. ‘ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ വാശി ഉപേക്ഷിക്കുക. ക്രൂരമായ വാശിയുടേതാണ് ഈ തവണത്തെ തൃശ്ശൂര്‍ പൂരം Manila C Mohan പറയുന്നത് സര്‍ക്കാരിനോടും സര്‍ക്കാരിന്റെ ഭാഗമായ പ്രതിപക്ഷത്തോടുമാണ്. ‘
Post Your Comments