ആരാധകരുടെ പ്രിയ താര ജോഡിയാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. തെന്നിന്ത്യന്‍ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും എല്ലാ ചിത്രങ്ങളും ആസ്വദിക്കാറുള്ള താരമാണ് കരീന. മലയാള സിനിമകൾ കാണാറുള്ള കരീനയുടെ സെയ്ഫ് അലിഖാന്റെയും ഇഷ്ടപെട്ട നടൻ മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാലാണ്. വനിതയുടെ അവാര്‍ഡ് നിശക്കിടയിലാണ് ധനുഷിന് അവാര്‍ഡ് നല്‍കി കൊണ്ട് മോഹന്‍ലാലിനോടുള്ള തന്റെ ആരാധന കരീന വ്യക്തമാക്കിയത്.
”മോഹന്‍ലാല്‍ സാറിന്റെ സാന്നിധ്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഞാന്‍ കരുതുന്നു.. കാരണം സെയ്ഫും ഞാനും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കടുത്ത ആരാധകരാണ്. എല്ലായ്‌പ്പോഴും ആ ആരാധന തുടരും” എന്നാണ് കരീന പറഞ്ഞത്.
അതേസമയം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കരീനയും വേഷമിടും എന്ന റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു.
Post Your Comments