ഐ പിഎല്ലിൽ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ താൻ തന്റെ ക്യാപ്റ്റൻസി ആസ്വദിക്കുകയാണെന്ന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. സീസണിൽ രണ്ട് ജയങ്ങളാണ് പന്തിന്റെ കീഴിൽ ഡൽഹി നേടിയിട്ടുള്ളത്. അതേസമയം, മത്സരത്തിന്റെ തുടക്കത്തിൽ താൻ സമ്മർദ്ദത്തിലായിരുന്നുവെന്നും താരം വ്യക്തമാക്കി. എന്നാൽ പഞ്ചാബിനെ 195 റൺസിൽ ഒതുക്കി ബൗളർമാർ ശക്തമായ തിരിച്ചുവരവാണ് നടത്തിയെതെന്നും പന്ത് കൂട്ടിച്ചേർത്തു.
രാഹുലും അഗർവാളും നേടിയ തുടക്കം പഞ്ചാബിന് 210-220 അടുത്ത സ്കോർ നേടിയെടുക്കുമെന്നാണ് താൻ കരുതിയതെങ്കിലും ബൗളർമാർ മത്സരം തിരികെ കൊണ്ടുവന്നത് ടീമിന് തുണയായി. ശിഖർ ധവാൻ വളരെ പരിചയസമ്പത്തുള്ള താരമാണെന്നും തനിക്ക് അദ്ദേഹത്തിനോട് എന്തും സംസാരിക്കാമെന്നും എങ്ങനെ ഫീൽഡ് സെറ്റ് ചെയ്യാമെന്നതിലും താരത്തിന്റെ ഉപദേശം താൻ തേടാറുണ്ടെന്നും പന്ത് പറഞ്ഞു.
Post Your Comments