ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ, മുന്‍ ബ്രിട്ടീഷ് ധനകാര്യ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് മുന്നേറ്റം തുടരുന്നു. നാലാം റൗണ്ട് വോട്ടിംഗില്‍ 118 വോട്ടുകള്‍ക്ക് ഋഷി വിജയിച്ചു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള നാലാം റൗണ്ട് വോട്ടെടുപ്പിലും, ഋഷി സുനക് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം റൗണ്ടില്‍ 115 ല്‍ നിന്ന് 118 ആയി വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചു.
മുൻ വാണിജ്യ മന്ത്രി പെന്നി മൊര്‍ഡോണ്ടിന് 92 വോട്ടും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86 വോട്ടും ലഭിച്ചു. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ബുധനാഴ്ച നടക്കുന്ന അവസാന റൗണ്ട് വോട്ടെടുപ്പില്‍ പ്രവേശിക്കും. ഇപ്പോള്‍ 118 എം.പിമാരുടെ പിന്തുണയുള്ള ഋഷി സുനക്, അവസാന രണ്ടില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
ശബരിനാഥൻ നിരപരാധി, വിമാനത്തിലെ അക്രമത്തിൽ ഇ.പി. ജയരാജനെ പ്രതിയാക്കും: കെ. സുധാകരൻ
രണ്ടു പേരുടെ വോട്ടു കൂടി നേടിയാല്‍ അദ്ദേഹത്തിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂന്നിലൊന്ന് എം.പിമാരുടെ പിന്തുണ ലഭിക്കും. ബുധനാഴ്ച അവസാനഘട്ട വോട്ടെടുപ്പ് നടക്കും. സെപ്തംബര്‍ അഞ്ചിനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക. ഋഷി സുനാക്, ഇന്ത്യന്‍ വംശജ സുവെല്ല ബ്രേവര്‍മാന്‍, എന്നിവരുള്‍പ്പെടെ 11 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
Post Your Comments