ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഭീതിയാർജ്ജിച്ച് രാജ്യം. മഹാമാരിയുടെ ആദ്യ വരവിനേക്കാള്‍ അതിഭീകരമാണ് രണ്ടാം വരവെന്നാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ പറഞ്ഞു. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. എന്നാല്‍ ആരും പനിയുള്ളതായി പറയുന്നില്ല’ -ജെനസ്ട്രിങ്സ് ഡയഗനോസ്റ്റിക് സെന്‍റര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡേ. ഗൗരി അഗര്‍വാള്‍ പറഞ്ഞു.
Read Also: തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി രാഹുൽ ഗാന്ധി
അതേസമയം രാജ്യത്തെ രോഗബാധിതരില്‍ 65 ശതമാനം പേരും 45 വയസ്സില്‍ താഴെയുള്ളവരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘രണ്ടാം തരംഗത്തില്‍ 12നും 15നും താഴെ പ്രായമുള്ള കുട്ടികളില്‍ വരെ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല’ -മഹാരാഷ്ട്ര കോവിഡ് ടാസ്ക് ഫോഴ്സ് അംഗമായ ഖുഷ്റവ് ഭജന്‍ പറയുന്നു. രണ്ട് തവണ ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങളാണ് നിലവില്‍ രാജ്യത്ത് കണ്ടുവരുന്നതെന്നും ഇവ കൂടുതല്‍ അപകടകാരിയാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
Post Your Comments