ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ രാഹുൽ ഗാന്ധി റദ്ദാക്കി. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാർട്ടി നേതാക്കൾ മനസിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
Read Also: പിണറായിക്കും ഭാര്യക്കും ഒപ്പം ഡോക്ടര്‍ക്കും ഐപിഎസുകാരനും എതിരേയും കേസെടുക്കണം ; പരാതി
ലോകത്തേറ്റവും വേഗതയിൽ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം അതിരൂക്ഷമാകുന്നത് ഇതാദ്യമായാണ്. കോവിഡ് ബാധിതരായ 1501 പേർ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. രണ്ടാം തരംഗത്തിൽ കോവിഡ് വൈറസിൻ്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളിൽ കണ്ടെത്തിയെന്നാണ് വിവരം.
Post Your Comments