ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബി.ജെ.പി നേതൃത്വം. പശ്ചിമ ബംഗാളില്‍ 500 പേരില്‍ കൂടുതല്‍ ഒത്തുചേരുന്ന റാലി നടത്തരുതെന്ന് ബി.െജ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ നേതാക്കന്മാരോട് നിര്‍ദേശിച്ചു.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ തീരുമാനം.ചൊവ്വാഴ്ച മുതല്‍ ‘എന്‍റെ ബൂത്ത്, കൊറോണ മുക്തം’ (മേരാ ബൂത്ത്-കൊറോണ മുക്ത്) എന്ന കര്‍മ്മപരിപാടി നടപ്പാക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് നഡ്ഡ നിര്‍ദേശിച്ചു. ഇതിന്‍റെ ഭാഗമായി പശ്ചിമ ബംഗാളില്‍ ആറ് കോടി മാസ്കുകളും സാനിറ്റെസറുകളും പാര്‍ട്ടി വിതരണം ചെയ്യുമെന്നും നദ്ദ വ്യക്തമാക്കി
Post Your Comments