NattuvarthaLatest NewsKeralaNews

‘സി.പി.എമ്മിനെ പറ്റി ജി. സുധാകരന് പോലും ഒരു ചുക്കും അറിയില്ല, ജിഹാദികൾ പാർട്ടിയെ ഹൈജാക്ക് ചെയ്തു’; സന്ദീപ് വാചസ്പതി

സി.പി.എമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ ഉണ്ടെന്ന ജി. സുധാകരന്റെ പ്രസ്താവന അതീവ ഗൗരവം ഉള്ളതാണെന്നും, ജിഹാദികളും ഒരു കൂട്ടം സാമൂഹ്യ വിരുദ്ധന്മാരും ചേർന്ന് പാർട്ടിയെ ഹൈജാക്ക് ചെയ്തു എന്നാണ് ജി. സുധാകരൻ പറയാതെ പറഞ്ഞതെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ഈ പാർട്ടിയെ പറ്റി മുതിർന്ന നേതാവായ ജി സുധാകരന് പോലും ഒരു ചുക്കും അറിയില്ലെന്ന് ഇതോടെ മനസിലായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

രാഷ്ട്രീയമായി എതിരഭിപ്രായം ഉണ്ടെങ്കിലും സിപിഎം നേതാവും മന്ത്രിയുമായ ശ്രീ. ജി സുധാകരൻ ആത്മാർത്ഥത ഉള്ളവനും സത്യസന്ധനും ആണെന്ന കാര്യത്തിൽ തർക്കമില്ല. അദ്ദേഹം ഇടപെടുന്ന മേഖലകളിൽ എല്ലാം ആത്മാർത്ഥതയും സത്യസന്ധതയും കഴിവും പ്രകടിപ്പിച്ചിട്ടുമുണ്ട്. പാർട്ടിയെ ജീവന് തുല്യം സ്നേഹിച്ച മാതൃകാ കമ്മ്യൂണിസ്റ്റ് ആയ അദ്ദേഹത്തെ പോലും ഇന്ന് സിപിഎമ്മിന് വേണ്ടാതായിരിക്കുന്നു. പാർട്ടി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയതിന് അദ്ദേഹത്തെ ക്രൂശിക്കാനാണ് ഒരു വിഭാഗം തയ്യാറെടുക്കുന്നത്.

ബാങ്ക് മാനേജരുടെ ആത്മഹത്യ; മാനേജ്‌മെൻറിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി വനിതാ കമ്മീഷൻ
സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതീവ ഗൗരവം ഉള്ളതാണ്. ദീർഘകാലം ആലപ്പുഴ ജില്ലയിൽ പാർട്ടിയെ നയിച്ച ആളെന്ന നിലയിൽ സുധാകരൻ നടത്തിയ ഈ പ്രസ്താവന അവിശ്വസിക്കേണ്ട കാര്യമില്ല. ജിഹാദികളും ഒരു കൂട്ടം സാമൂഹ്യ വിരുദ്ധന്മാരും ചേർന്ന് പാർട്ടിയെ ഹൈജാക്ക് ചെയ്തു എന്നാണ് ജി. സുധാകരൻ പറയാതെ പറഞ്ഞത്. അതിന്റെ ഇര കൂടിയാണ് അദ്ദേഹം. ജി സുധാകരൻ എന്ന ഉത്തമനായ കമ്മ്യൂണിസ്റ്റിന് നിയന്ത്രിക്കാൻ പറ്റാത്ത തലത്തിലേക്ക് പാർട്ടി അധഃപതിച്ചു. അധികം വിമർശനം ഉന്നയിക്കാതിരുന്നാൽ അദ്ദേഹത്തിന് നന്ന്. നൃപൻ ചക്രവർത്തിയുടെ ഗതി നമ്മുടെ മുന്നിലുണ്ട്. ഈ പാർട്ടിയെ പറ്റി മുതിർന്ന നേതാവായ ജി സുധാകരന് പോലും ഒരു ചുക്കും അറിയില്ലെന്ന് ഇതോടെ മനസിലായി.

 

രാഷ്ട്രീയമായി എതിരഭിപ്രായം ഉണ്ടെങ്കിലും സിപിഎം നേതാവും മന്ത്രിയുമായ ശ്രീ. ജി സുധാകരൻ ആത്മാർത്ഥത ഉള്ളവനും സത്യസന്ധനും…

Posted by Sandeep Vachaspati on Sunday, 18 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button