Latest NewsKeralaNattuvarthaNews

ബാങ്ക് മാനേജരുടെ ആത്മഹത്യ; മാനേജ്‌മെൻറിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി വനിതാ കമ്മീഷൻ

ബ്രാഞ്ച് മാനേജർ കെ.എസ്. സ്വപ്ന ക്യാബിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ ബാങ്ക് മാനേജ്‌മെൻറിനെതിരെ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍. ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

തൃശ്ശൂര്‍ സ്വദേശിനിയായ സ്വപ്നക്ക് സ്വന്തം ജില്ലയിലെ നിരവധി ശാഖകളിൽ ഒഴിവുണ്ടായിട്ടും നിയമനം നൽകാതെ കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലേക്ക് സ്ഥലം മാറ്റിയ കനറാ ബാങ്ക് മാനേജ്‌മെൻറിെൻറ നടപടി മനുഷ്യത്വരഹിതമാണെന്നും. ബാങ്കിങ് ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളിലെ മാനസിക സമ്മര്‍ദം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സമിതിയുടെ മാതൃകയില്‍ സമിതിക്കായുള്ള നിയമ നിര്‍മാണത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കമ്മിഷന്‍ അവശയപ്പെട്ടു.

shortlink

Post Your Comments


Back to top button