Latest NewsKeralaNews

ബംഗാളിൽ ബിജെപി കാര്യാലയങ്ങൾക്ക് നേരെ ബോംബാക്രമണം

കൊൽക്കത്ത : ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെയും കാര്യാലയങ്ങൾക്ക് നേരെയും ബോംബാക്രമണം. വിവിധ ജില്ലകളിലെ ബിജെപി കാര്യാലയങ്ങൾക്ക് നേരെയാണ് തൃണമൂൽ പ്രവർത്തകർ ബോംബാക്രമണം നടത്തിയത്. പോലീസ് നോക്കിനിൽക്കേയാണ് ഇവർ ആക്രമണങ്ങൾ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു.

വിവിധ ജില്ലകളിലെ പ്രധാന പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം നടക്കുകയാണ്. വിവിധ ഇടങ്ങളിൽ വീടിന് നേരെ ബോംബെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പൂർത്തിയായ മണ്ഡലങ്ങളിലും ഇനി നടക്കാനിരിക്കുന്ന സ്ഥലത്തും ആക്രമണം നടന്നതായാണ് റിപ്പോർട്ട്.

Read Also  :  അനുനയ നീക്കവുമായി സിപിഎം; ജി സുധാകരനെതിരായ പരാതിയിൽ ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു

എട്ടു ഘട്ടങ്ങളിലായി തീരുമാനിച്ചിരിക്കുന്ന പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിൽ അഞ്ച് ഘട്ടങ്ങളാണ് ഇതുവരെ പൂർത്തിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button