Latest NewsKeralaNews

‘ജോലി സമയം കുറയ്ക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നൽകി ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി

കൊച്ചി : ജോലി സമയം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ബാങ്ക് ജീവനക്കാരുടെ ജോലി സമയം 10 മുതൽ 2 വരെയാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണം, അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതി വേണം, ജോലി സമയം കുറക്കണം തുടങ്ങിയവയാണ് കത്തിലെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button