Latest NewsSaudi ArabiaIndiaInternational

സൗദി അറേബ്യയിൽ പാഠ്യവിഷയമായി രാമായണവും മഹാഭാരതവും

യോഗ ആയുർവ്വേദം തുടങ്ങിയ ആഗോള തലത്തിൽ ശ്രദ്ധേയമായ ഭാരത സംസ്കൃതികളെ കുറിച്ചും പഠനവിധേയമാക്കുമെന്നു റിപ്പോർട്ട് ഉണ്ട്

റിയാദ്: ലോകത്തെ അത്ഭുതപ്പെടുത്തി സൗദി അറേബ്യയിൽ നിന്നൊരു റിപ്പോർട്ട്. സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍  മുന്നോട്ടു വച്ച പുതിയ പദ്ധതിയായ ‘വിഷന്‍ 2030’ കൊണ്ടുവരുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിലെ ചരിത്രവും സംസ്കാരവും പാഠ്യ വിഷയമാക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളെ രാമായണവും മഹാഭാരതവും പാഠ്യവിഷയമാക്കുമെന്നാണ് റിപ്പോർട്ട്.

യോഗ ആയുർവ്വേദം തുടങ്ങിയ ആഗോള തലത്തിൽ ശ്രദ്ധേയമായ ഭാരത സംസ്കൃതികളെ കുറിച്ചും പഠനവിധേയമാക്കുമെന്നു റിപ്പോർട്ട് ഉണ്ട്. അതേസമയം പുതിയ വിഷൻ 2030 യിൽ ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സൗദി അറേബ്യ മുന്നോട്ടുവച്ച ‘വിഷന്‍ 2030’ സിലബസ് സ്വതന്ത്രവും സ്നേഹപൂര്‍ണവുമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് നൗഫ് അല്‍ മാര്‍വായ് എന്ന വ്യക്തി ട്വീറ്റ് ചെയ്തത്.

തന്റെ മകനു ഒണ്‍ലൈനായി നടത്തിയ സ്‌കൂള്‍ പരീക്ഷയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചാണ് നൗഫ് അല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ട്വീറ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button