ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പുതിയ പ്രചാരണത്തിന് തുടക്കമിടാനൊരുങ്ങി ബിജെപി. ‘അപ്‌ന ബൂത്ത് കൊറോണ മുക്ത്'(നമ്മുടെ ബൂത്ത് കൊറോണ മുക്തം) എന്ന പേരിലാണ് പ്രചാരണം നടത്തുക. ഇതുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പാർട്ടി ഭാരവാഹികൾക്ക് നിർദ്ദേശം നൽകി.
Also Read: പശ്ചിമ ബംഗാളിൽ അക്രമം തുടർന്ന് തൃണമൂൽ; ബിജെപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു
ബിജെപിയുടെ ദേശീയ ഭാരവാഹികളുമായും സംസ്ഥാന അധ്യക്ഷൻമാരുമായും ജെ.പി നദ്ദ വെർച്വൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ പ്രചാരണം ആരംഭിക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയത്. ജനങ്ങൾക്കായി ഹെൽപ്പ് ഡെസ്‌ക്കുകൾ സജ്ജമാക്കി ഹെൽപ്പ് ലൈൻ നമ്പറുകൾ തയ്യാറാക്കണം, ആശുപത്രികളിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ദേശീയ അദ്ധ്യക്ഷൻ മുന്നോട്ടുവെച്ചത്.
ശുചീകരണ യജ്ഞം, കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിന് പ്രചാരണം തുടങ്ങിയ പ്രതിരോധ നടപടികളും പാർട്ടി നടത്തും. ബിജെപി അംഗങ്ങൾ മാസ്‌ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യും. പ്ലാസ്മ ദാനത്തിനുള്ളപ്രചാരണംആരംഭിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്കൊപ്പം ഏകോപനം നടത്തും. കോവിഡിനെ നിയന്ത്രിക്കാൻ രാജ്യത്തുടനീളമുള്ള ബിജെപി പ്രവർത്തകർ ഇക്കാര്യങ്ങൾ ചെയ്യണമെന്ന് ജെ പി നദ്ദ നിർദേശിച്ചു.
Post Your Comments