ചെന്നൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും എബി ഡിവില്യേഴ്‌സിന്റെയും തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോർ സമ്മാനിച്ചത്.
Also Read: രോഗികൾക്കായി ഐസൊലേഷൻ കോച്ചുകൾ തയ്യാർ; കോവിഡ് പോരാട്ടത്തിൽ പങ്കുചേർന്ന് ഇന്ത്യൻ റെയിൽവേ
രണ്ടാം ഓവറിൽ തന്നെ നായകൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീണെങ്കിലും മറുഭാഗത്ത് മലയാളി താരം ദേവ്ദത്ത് പടിക്കൽ(25) ക്ഷമയോടെ പിടിച്ചുനിന്നു. മൂന്നാമനായെത്തിയ രജത് പാട്ടീദാർ (1) വീണ്ടും നിരാശപ്പെടുത്തിയതോടെയാണ് ഗ്ലെൻ മാക്‌സ്‌വെൽ ക്രിസീലെത്തിയത്. 49 പന്തിൽ 9 ബൗണ്ടറികളും 3 സിക്‌സറുകളും പറത്തിയ മാക്‌സ്‌വെൽ 78 റൺസ് നേടി. 34 പന്തിൽ 9 ബൗണ്ടറികളും 3 സിക്‌സറുകളും പറത്തിയ എബിഡി 76 റൺസുമായി പുറത്താകാതെ നിന്നു.
കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രബർത്തി 4 ഓവറിൽ 38 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിലാണ്. 21 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.
Post Your Comments