മുംബൈ: കോവിഡ് വൈറസിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അറുപതിനായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,631 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 503 പേർ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.
Read Also: കൊവിഡ് നിയന്ത്രണങ്ങള്‍ വ്യാപാരികളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി
നിലവിൽ 6,70,388 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 31,06,828 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,654 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മുംബൈ നഗരത്തിൽ മാത്രം ഇന്ന് 8,479 പേർക്കാണ് കോവിഡ് പോസിറ്റീവായത്. 53 പേർ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും രോഗവ്യപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ ഇന്ന് 8,419 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 10,723 കേസുകളും കർണാടകയിൽ 19,067 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments