കോഴിക്കോട് : കൊവിഡ് നിയന്ത്രണങ്ങള്‍ വ്യാപാരികളില്‍ മാത്രം അടിച്ചേല്‍പ്പിക്കരുതെന്ന് വ്യാപാരി വ്യവസായി സമിതി. രോഗ വ്യാപനം തടയുന്നതിനായുള്ള നടപടികള്‍ അനിവാര്യമാണ്. അത്തരം നടപടികളെ വ്യാപാരി വ്യവസായി സമിതി സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതുപോലുള്ള നടപടികളല്ല ജില്ലാ ഭരണകൂടത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നുണ്ടാവുന്നത്.
Read Also : കോവിഡ് രണ്ടാം ഘട്ടം : പ്രകടമാകുന്ന ലക്ഷണങ്ങളിലും വ്യത്യാസമുണ്ടെന്ന് വിദഗ്ദർ
വ്യാപാര കേന്ദ്രങ്ങള്‍ മാത്രം സന്ദര്‍ശിച്ച് ഭീതി പരത്തുകയും അടച്ചിടാന്‍ കല്‍പ്പിക്കുകയുമാണ് അധികൃതര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതിനു പകരം എല്ലാ മേഖലയിലും രോഗം തടയാനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ വ്യാപാരം സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി മരയ്ക്കാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Post Your Comments