COVID 19Latest NewsIndiaNews

ഇതൊരു കഠിനമായ പോരാട്ടമാണ്​. എങ്കിലും യുദ്ധം ജയിക്കുക തന്നെ ചെയ്യും; കോവിഡിനെതിരെ സർക്കാർ സർവ്വ സജ്ജമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കോവിഡ് 19 രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലും രാജ്യത്ത്​ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ.തിരഞ്ഞെടുപ്പ് നടന്നാൽ കോവിഡ് വ്യാപനം കൂടുമെന്ന വിമർശനങ്ങൾക്കാണ് അമിത് ഷായുടെ മറുപടി. കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത്​ ശരിയല്ല. തെരഞ്ഞെടുപ്പ്​ നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ്​ വ്യാപനം ഉണ്ടാവുന്നുണ്ടെന്നും അമിത്​ ഷാ പറഞ്ഞു.

Also Read:സി.പി.എം നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കെല്ലാം പിന്‍വാതില്‍ നിയമനം വഴി ഉന്നത സര്‍ക്കാര്‍ ജോലി

മഹാരാഷ്​ട്രയില്‍ തെരഞ്ഞെടുപ്പുണ്ടോ?. അവിടെ 60,000ത്തോളം പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. എന്നാല്‍, തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്​ചിമബംഗാളില്‍ 4000 പേര്‍ക്ക്​ മാത്രമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. മഹാരാഷ്​ട്രക്കും പശ്​ചിമബംഗാളിനും സഹായമെത്തിക്കുന്നുണ്ട്​. പക്ഷേ കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത്​ അംഗീകരിക്കാനാവില്ല.

കോവിഡിന്‍റെ ഒന്നാം വ്യാപനമുണ്ടായപ്പോഴുള്ള ശ്രദ്ധ ഇപ്പോഴുണ്ടാവുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കും അമിത്​ ഷാ മറുപടി നല്‍കി. അത്തരം ആരോപണങ്ങള്‍ തെറ്റാണ്​. മുഖ്യമന്ത്രിമാരുമായി രണ്ട്​ യോഗങ്ങള്‍ ഇപ്പോള്‍ തന്നെ നടത്തിയിട്ടുണ്ട്​. ശാസത്രജ്ഞരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്​. കോവിഡിനെതിരെ പോരാടാന്‍ രാജ്യം സജ്ജമാണ്​. ഇതൊരു കഠിനമായ പോരാട്ടമാണ്​. എങ്കിലും യുദ്ധം ജയിക്കുക തന്നെ ചെയ്യും. വാക്​സിന്‍ ക്ഷാമമുണ്ടെന്ന വാര്‍ത്തകൾ വ്യാജമാണെന്നും സർക്കാർ സർവ്വ സജ്ജമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button