കൈരളി എംഡിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളില്‍ ഒരാളുമായിരുന്ന ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് മികച്ച ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകന്‍ ആയതുകൊണ്ടാണെന്നും സിപി ഐഎം. ഓരോ സഖാക്കളുടേയും കഴിവും കരുത്തും പാര്‍ട്ടി വിലയിരുത്താറുണ്ടെന്നും പാര്‍ട്ടി ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
‘പത്രപ്രവര്‍ത്തനം എന്നത് മികച്ച പ്രവര്‍ത്തിയാണ്. പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം ഇടതുപക്ഷ പത്ര പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തിയിട്ടുണ്ട്. മാധ്യമ രംഗത്തുള്ള പ്രതിനിധികളെ രാജ്യസഭയിലേക്ക് നേരത്തേയും സിപിഐഎം അയക്കുകയുണ്ടായി. അവരെല്ലാം വളരെ മികച്ച പാര്‍ലമെന്റിറയന്‍മാരായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനവും. ഒരു സംഘടന എന്ന നിലയില്‍ സിപിഐഎം അവരുടെ എല്ലാ സഖാക്കളേയും വിലയിരുത്തും. അതില്‍ നിന്നാണ് ഇപ്പോള്‍ രണ്ട് പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. അത് പാര്‍ട്ടിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. പാര്‍ട്ടി അവരുടെ കഴിയും കരുത്തുമെല്ലാം വിലയിരുത്തും.’ എ വിജയരാഘവന്‍ പറഞ്ഞു.
Post Your Comments