Latest NewsNewsIndia

കൂച്ച് ബിഹാറിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഉയർത്തി റാലി നടത്തണമെന്ന് മമത; ചുട്ടമറുപടി നൽകി പ്രധാനമന്ത്രി

സീതൽകുച്ചി മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥിയായ പാർത്ഥ പ്രതിം റായിയുമായി മമത നടത്തിയ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂച്ച് ബിഹാറിൽ നടന്ന വെടിവെപ്പിനെ മമത രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അസാൻസോളിൽ സംഘടിപ്പിച്ച റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: ‘മതം കാരണം ഞാൻ വെറുക്കപ്പെട്ടവളായി, ഗർഭിണിയായിരുന്നപ്പോൾ ഭക്ഷണം തരാൻ പോലും ബന്ധുക്കൾ മടിച്ചു’; നടി സാന്ദ്രയുടെ കുറിപ്പ്

കൂച്ച് ബിഹാറിലെ വെടിവെപ്പിൽ മരിച്ചവരുടെ മൃതദേഹം ഉയർത്തി റാലി നടത്തണമെന്ന് ആഹ്വാനം ചെയ്യുന്ന മമതയുടെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. സംഭവത്തെ എങ്ങനെയാണ് ദീദി രാഷ്ട്രീയവത്ക്കരിക്കുന്നതെന്ന് വ്യക്തമായെന്നും മൃതശരീരങ്ങളെപ്പോലും രാഷ്ട്രീയതാത്പ്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണ് മമത ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വെടിവെപ്പ് നടന്ന സീതൽകുച്ചി മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥിയായ പാർത്ഥ പ്രതിം റായിയുമായി മമത നടത്തിയ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശബ്ദ സന്ദേശം പുറത്തുവന്ന സാഹചര്യത്തിൽ മമത ബാനർജിക്കെതിരെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മമതയുടെ ശബ്ദ സന്ദേശം സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാക്കുമെന്നും നടപടി എടുക്കണമെന്നും ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button