COVID 19Latest NewsNewsBahrainGulf

ബഹ്റൈനില്‍ പുതുതായി 1,155 പേര്‍ക്ക് കോവിഡ് ബാധ

മനാമ: ബഹ്റൈനില്‍ പുതുതായി 1,155 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1,020 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു. ഏഴ് മരണങ്ങളാണ് കൊറോണ വൈറസ് രോഗം ബാധിച്ച് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 581 ആയി ഉയർന്നു.

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 419 പേര്‍ പ്രവാസി തൊഴിലാളികളാണ്. ബഹ്‌റൈനില്‍ ഇതുവരെ 162,089 പേര്‍ക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു. 150,179 പേരാണ് ആകെ രോഗമുക്തരായത്. നിലവില്‍ 11,329 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 162 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 86 പേരുടെ നില ഗുരുതരമാണ്. 3,869,936 കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button