Latest NewsKerala

തെരഞ്ഞെടുപ്പ് ഫണ്ട് നൽകാൻ വൈകി, വൈരാഗ്യത്തിൽ വീടിന്റെ തറ പൊളിച്ച്‌ കൊടിനാട്ടി ഡിവൈഎഫ്‌ഐ

പഞ്ചായത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വീടുപണി തുടങ്ങിയതെന്നു റാസിഖ് പറയുന്നു.

കാസര്‍കോട്: തിരഞ്ഞെടുപ്പ് പിരിവു നല്‍കാന്‍ വൈകിയതിന്റെ വൈരാഗ്യത്തില്‍ നിര്‍മ്മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊടി നാട്ടി. കാഞ്ഞങ്ങാട് ഇട്ടമ്മല്‍ ചാലിയാന്‍നായിലെ വി എം. റാസിഖിന്റെ വീടിന്റെ തറയാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊളിച്ചതെന്നാണ് പരാതി. ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. സംഭവം വിവാദമായതോടെ പാര്‍ട്ടി പ്രവര്‍ത്തകരാരോ എത്തി പിന്നീടു കൊടി മാറ്റി.

റസാഖിന്റെ വീട്ടിലെത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാമെന്നു റാസിഖ് ഉറപ്പ് നല്‍കിയിരുന്നതായി പറയുന്നു. ഇതു വൈകിയതോടെയാണ് പ്രവര്‍ത്തകര്‍ പ്രകോപിതരായതും തറ പൊളിച്ചു കൊടി നാട്ടിയതും. എന്നാല്‍ ഫണ്ട് നല്കാത്തതിനല്ല, പകരം വയലില്‍ വീട് നിര്‍മ്മിക്കുന്നതിനെതിരെ പഞ്ചായത്തില്‍ പരാതി കിട്ടിയിരുന്നുവെന്നും ഇക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണെന്നുമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.സബീഷിന്റെ വാദം.

read also : വിവേകിന്റെ ഭൌതിക ശരീരം വീട്ടിൽ എത്തിച്ചു : കണ്ണീർ പ്രണാമങ്ങളുമായി തമിഴ് നാട്

എന്നാൽ തറ പൊളിച്ചു കൊടി നാട്ടിയതിനെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു. പഞ്ചായത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വീടുപണി തുടങ്ങിയതെന്നു റാസിഖ് പറയുന്നു. ഇതിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണു പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വില്ലേജ് ഓഫിസര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button