തന്‍റെ വീടിന്‍റെ സമീപമെത്തിയ ഒരു പ്രാവിന് വെള്ളം നൽകുന്ന ഒരു കൊച്ചുമിടുക്കന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീടിന്‍റെ ബാൽക്കണിയിൽ ഇരിക്കുന്ന കുട്ടി ഗ്ലാസിൽ കരുതിയ വെള്ളം തവി ഉപയോഗിച്ച് ബാൽക്കണിയുടെ അഴികൾക്കിടയിലൂടെ പ്രാവിന് സമീപത്തേയ്ക്ക് നീട്ടി കൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ഏറെ പരിശ്രമിച്ച് പ്രാവിന്‍റെയടുത്ത് വരെ തവി നീട്ടി എത്തിച്ചതോടെ അതിനു സുഖമായി വെള്ളം കുടിക്കാനും കഴിഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.
Kindness & trust are co brothers…
God bless the child☺️
Shared by @Priyamvada22S pic.twitter.com/6feV79qHEK
— Susanta Nanda IFS (@susantananda3) April 7, 2021
കുരുന്നുകൾ ഇന്നത്തെ മുതിർന്നവരേക്കാൾ ഏറെ മനുഷ്യത്വം ഉള്ളവരാണെന്ന് പലരും പ്രതികരണങ്ങളിൽ കുറിക്കുന്നു. മനസ്സ് നിറയുന്ന കാഴ്ചയെന്നാണ് സൈബർ ലോകം ഒന്നടങ്കം ഈ ദൃശ്യത്തെ വിശേഷിപ്പിക്കുന്നത്.37,000 ൽ പരം ആളുകൾ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു.
Post Your Comments