ഡെറാഢൂണ്‍: രാജ്യമെങ്ങും കോവിഡ് വ്യാപനത്തിന്റെ ഘട്ടമാണ്. ഈ സാഹചര്യത്തിൽ വിവാഹചടങ്ങുകളില്‍ 50 പേരിൽ കൂടാൻ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിർദ്ദേശം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് കോവിഡ് നിര്‍ദേശങ്ങള്‍ ശരിയായ രീതിയില്‍ പാലിച്ചുകൊണ്ടുള്ള ഒരു ക്ഷണക്കത്താണ്.
അടുത്തയാഴ്ച നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുവരണമെന്നാണ് ക്ഷണക്കത്തില്‍ ദമ്ബതികളുടെ അഭ്യര്‍ഥന. ഉത്തരാഖണ്ഡിലെ വിജയ് -വൈശാലി എന്നിവരാണ് വേറിട്ട വിവാഹക്ഷണക്കത്തുമായി ശ്രദ്ധനേടുന്നത്.
read also:കോവിഡ് വ്യാപനം: പത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ
ജയ്പൂരില്‍ വച്ച് ഏപ്രില്‍ 24നാണ് വിവാഹം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിവാഹചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രമായി പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാമെന്നും കുടുംബം പ്രതികരിച്ചു
Post Your Comments