
ചെന്നൈ: മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് സഹോദരി ഭര്‍ത്താവിനെതിരേയും പാസ്റ്ററിനെതിരേയും പരാതി നൽകി ഗായിക. കില്‍പ്പുക്ക് വനിതാ പോലീസ് സ്റ്റേഷനിലാണ് ഗായിക പരാതി നല്‍കിയത്. ചെന്നൈയില്‍ ഗായികയുടെ സഹോദരിക്കൊപ്പമാണ് 15 വയസ്സുള്ള മകള്‍ താമസിച്ചിരുന്നത്. അവിടെ വച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സഹോദരി പീഡനത്തിന് കൂട്ടുനിന്നുവെന്നും ഗായിക പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Read Also : ഇമ്രാന് സര്‍ക്കാരിനെതിരെ ലക്ഷങ്ങള്‍ തെരുവില്‍ , പ്രതിഷേധം അക്രമാസക്തം
പെൺകുട്ടിയുടെ അമ്മായി ഷഖിന ഷാൻ, ഭർത്താവ് ഷാൻ ജസീൽ, ബന്ധുവിന്റെ മകൻ ക്ലാരോ എന്നിവക്കെതിരെയാണ് ഗായിക പരാതി നൽകിയത്. പെൺകുട്ടിയെ ഇവർ ചെന്നൈയിലെ കിൽപൗക്കിലുള്ള അലൈവ് ചർച്ചിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും അപാസ്റ്റർ ഹെൻറി പോളിന് പരിചയപ്പെടുത്തുകയും ചെയ്തു.
പസാറ്റർ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. പ്രതികൾക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Post Your Comments