Latest NewsNewsIndia

ലക്‌നൗവിൽ 600 കിടക്കകളുള്ള കോവിഡ് ആശുപത്രി നിർമ്മിക്കും; മാതൃകയായി ഡിആർഡിഒ

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായ ഉത്തർപ്രദേശിൽ കോവിഡ് ആശുപത്രി നിർമ്മിക്കാനൊരുങ്ങി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ(ഡിആർഡിഒ). ലക്‌നൗവിൽ 600 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കാനാണ് തീരുമാനമായിരിക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രിയും ലക്‌നൗ എംപിയുമായ രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Also Read: മോദി സർക്കാർ കൊണ്ടുവന്ന കർഷിക ബിൽ പാവങ്ങൾക്ക് വേണ്ടിയുള്ളത്; വാനോളം പുകഴ്ത്തി ഓസ്ട്രേലിയ അക്കാദമിക് വിദഗ്ധന്‍

രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിലെ പ്രധാന ഹോട്ട് സ്‌പോട്ടായി ലക്‌നൗ മാറിയിരിക്കുകയാണ്. ലക്‌നൗവിൽ മാത്രം 35,000ത്തിൽ അധികം ആളുകളാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ 10 ജില്ലകളിൽ ഒന്നാണ് ലക്‌നൗ. ഈ സാഹചര്യത്തിൽ ലക്‌നൗവിലേയ്ക്ക് പ്രത്യേക സംഘത്തെ അയക്കാനാണ് രാജ്‌നാഥ് സിംഗിന്റെ തീരുമാനം.

യുദ്ധകാലാടിസ്ഥാനത്തിൽ ആശുപത്രി നിർമ്മാണം നടത്തണമെന്നാണ് കേന്ദ പ്രതിരോധമന്ത്രിയുടെ നിർദ്ദേശം. ഇതിന്റെ ഭാഗമായി നീക്കം ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള ആശുപത്രിയാണ് ഡിആർഡിഒ നിർമ്മിക്കുക. കിടക്കകളും ഓക്‌സിജൻ സൗകര്യവും ഉൾപ്പെടെ ഇവിടെ ലഭ്യമായിരിക്കും. ലക്‌നൗവിൽ ആംബുലൻസ് സൗകര്യവും കിടക്കകളുടെ ലഭ്യതക്കുറവും ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗിന്റെ ഇടപെടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button