![](/wp-content/uploads/2021/04/hnet.com-image-2021-04-16t114223.487.jpg)
ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസമിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരവും കിങ്‌സ് പഞ്ചാബ് കോച്ചിങ് സ്റ്റാഫുമായ വസീം ജാഫർ. തന്റെ ട്വിറ്ററിലാണ് അദ്ദേഹം പാക് ക്യാപ്റ്റന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം അർഹിക്കുന്നു. അഭിനന്ദനങ്ങൾ. എന്നാൽ കൂടുതൽ സമയം സുഖിച്ചിരിക്കേണ്ട. പിന്തുടരുന്നതിൽ വിരാട് കോഹ്ലി എത്രത്തോളം മിടുക്കനാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ’. വസീം ജാഫർ പറഞ്ഞു.
ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ പിന്തള്ളിയാണ് ബാബർ അസം ഈ നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് 26 കാരനായ ബാബർ അസാമിന് തുണയായത്. താരത്തിന് 865 പോയിന്റാണുള്ളത്. ബാബർ അസമിന് കോഹ്‍ലിയെക്കാൾ എട്ട് പോയിന്റ് കൂടുതലാണുള്ളത്. 2017 ഒക്ടോബറിൽ എബി ഡിവില്ലേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്ലി ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. തുടർന്ന് ഒന്നാം സ്ഥാനം ആരും കൈയടക്കിയിരുന്നില്ല.
Post Your Comments