ഡൽഹി ക്യാപ്റ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ ആന്റിച് നോർകിയ കോവിഡ് നെഗറ്റീവ്. അവസാന മൂന്ന് ടെസ്റ്റും നെഗറ്റീവ് ആയതോടെ നോർക്കിയക്ക് ടീമിനൊപ്പം ചേരാൻ അനുമതി കിട്ടി. നോർകിയയും റബാഡയും അവസാന ഒരാഴ്ചയായി ക്വാറന്റൈനിലായിരുന്നു. റബാഡയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ കഴിഞ്ഞ മത്സരം കളിച്ചിരുന്നു.
അതേസമയം, നോർകിയയുടെ പരിശോധന ഫലം പോസിറ്റീവായതുകൊണ്ട് പുറത്തിരിക്കേണ്ടി വന്നു. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ അടുത്ത മത്സരം നോർകിയ കളിക്കും. ക്വാറന്റൈനിൽ നിന്ന് പുറത്തുവന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും താൻ കളിക്കാൻ തയ്യാറാണെന്നും നോർകിയ പറഞ്ഞു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ഫൈനലിലേക്ക് എത്തിയതിൽ നിർണായക പങ്കുവഹിച്ച താരമാണ് നോർകിയ.
Post Your Comments