ന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,439 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 114 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read: കോവിഡിനെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഉദ്ധവ് താക്കറെ
കോവിഡ് വ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്ത ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ യുപിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,66,360 ആയി. രോഗം ബാധിച്ച് 1,29,848 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി 4,222 പേർ ആശുപത്രി വിട്ടതോടെ 6,27,032 പേർ ഇതുവരെ രോഗമുക്തി നേടിയെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
114 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ യുപിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,480 ആയി ഉയർന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ യുപിയിൽ മരണ നിരക്ക് ഉയരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ വാക്സിനേഷൻ വേഗത്തിലാക്കിയും നിയന്ത്രണങ്ങൾ കടുപ്പിച്ചുമാണ് യോഗി സർക്കാർ മുന്നോട്ടുപോകുന്നത്.
Post Your Comments