കൊച്ചി : തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികളായ ജാനകിയുടെയും നവീന്റെയും റാസ്പുടിൻ നൃത്തത്തിന് പിന്തുണയുമായി സിറോ മലബാർ സഭ അങ്കമാലി അതിരൂപത. വിദ്വേഷ പ്രചരണ൦ സാമൂഹിക മനോരോഗമായി മാറിയെന്ന് അതിരൂപത മുഖപത്രം സത്യദീപത്തിലെ ലേഖനം പറയുന്നു.
സഹവർത്തിത്വത്തിന്റെ സന്തോഷം മതേതര കേരള൦ മറന്ന് തുടങ്ങിയത് മാന്യമല്ലാത്ത മാറ്റമാണ്. മത തീവ്രവാദത്തിന്റെ വില്പന സാധ്യത ആദ്യം തിരിച്ചറിഞ്ഞത് രാഷ്ട്രീയ നേതൃത്വമാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.
Read Also : മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി നിയമ നടപടി സ്വീകരിക്കും; വി. മുരളീധരന്‍
നിയമസഭ തെരഞ്ഞെടുപ്പിൽ മതത്തിന്റെ പേരിൽ പരസ്യമായി വോട്ട് പിടിക്കുന്ന അവസ്ഥയിലേക്ക് മതബോധ൦ ജനാധിപത്യ കേരളത്തെ നിർവികാരമാക്കി. അയ്യപ്പനുവേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന രീതിയിലായി പ്രചാരണം. മതേതരത്വത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന തീവ്ര ചിന്ത ക്രൈസ്തവരും പങ്കുവെയ്ക്കുന്നു എന്ന് അഭിപ്രായപ്പെട്ട ലേഖനം പി സി ജോർജിന്റെ ഹിന്ദു രാഷ്ട്ര പരാമർശത്തെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഹിന്ദു രാഷ്ട്ര പരാമർശം പടരുന്ന വിഷ ചിന്തയുടെ സൂചനയാണെന്നും ലേഖനത്തിൽ പറയുന്നു.
Post Your Comments