ഉക്രൈനിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനവുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്ര സർക്കാർ. ഉക്രൈനിൽ നിന്നും എത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ തുടർപഠനം നടത്താനുള്ള പ്രവേശനാനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പ്രവേശനങ്ങൾക്ക് അനുമതി നൽകിയാൽ അവ ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി.
ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ തുടർപഠനത്തിന് പ്രവേശനം നൽകാനുള്ള വ്യവസ്ഥകൾ ദേശീയ മെഡിക്കൽ കമ്മീഷന്റെ നിയമത്തിൽ ഇല്ലെന്നും, അതിനാൽ, ഉക്രൈയിനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ തുടർപഠനത്തിന് അനുമതി നൽകണമെന്ന് ഉക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനെ എതിർത്താണ് കേന്ദ്രം രംഗത്തെത്തിയത്.
Also Read: ഇനി ഓൺലൈനിൽ ഉണ്ടോയെന്ന് തിരയേണ്ട, സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഫീച്ചറുമായി വാട്സ്ആപ്പ്
ഇന്ത്യയിലെ മെഡിക്കൽ പ്രവേശനത്തിന് ആവശ്യമായ മെറിറ്റ് യോഗ്യതകൾ ഇല്ലാത്ത വിദ്യാർത്ഥികളാണ് സാധാരണയായി ഉക്രൈൻ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിന് പോകുന്നതെന്നും, ഇത്തരം വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനം നടത്താൻ അനുമതി നൽകിയാൽ അത് ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
Post Your Comments