
ന്യൂഡല്‍ഹി : കൊറോണയുടെ പശ്ചാത്തലത്തില്‍ ജയിലില്‍ നിന്നും എമര്‍ജന്‍സി പരോളില്‍ അയച്ച കുറ്റവാളികളില്‍ നിരവധി പേര്‍ മടങ്ങി വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പ് കോടതി ഉത്തരവിനെ തുടര്‍ന്ന് 1184 കുറ്റവാളികളെയാണ് എമര്‍ജന്‍സി പരോളില്‍ പുറത്തുവിട്ടത്. തിഹാര്‍, മണ്ടോലി, രോഹിണി ജയിലുകളില്‍ നിന്നുമുള്ളവരാണ് പുറത്തുവിട്ടവരില്‍ കൂടിയ പങ്കും.
പുറത്തുവിട്ട കുറ്റവാളികളില്‍ 1072 പേരും ശിക്ഷ പൂര്‍ത്തിയാക്കുകയോ കീഴടങ്ങുകയോ ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു. വിചാരണ കഴിഞ്ഞിട്ടില്ലാത്ത 5556 തടവുകാര്‍ക്കും എമര്‍ജന്‍സി പരോള്‍ നല്‍കിയിരുന്നു. ഇതില്‍ 2200 പേരാണ് തിരികെ എത്തിയത്. 3300 പേര്‍ തിരിച്ചെത്തിയിട്ടില്ല. ഇവരില്‍ ചിലര്‍ കോടതിയില്‍ നിന്നും ജാമ്യം നേടിയിട്ടുള്ളവരാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. എച്ച്ഐവി, കാന്‍സര്‍, വൃക്ക തകരാര്‍, ആസ്മ, ടിബി എന്നീ രോഗങ്ങളുള്ളവരും ഇതിലുണ്ട്.
കീഴടങ്ങാത്തവരുടെ പട്ടിക ജയില്‍ അധികൃതര്‍ ഡല്‍ഹി പോലീസിന് കൈമാറിയിട്ടുണ്ട്.
Post Your Comments