Latest NewsFootballNewsSports

നോർവീജിയൻ താരത്തിനായി വലവിരിച്ച് ബാഴ്‌സലോണ

ലയണൽ മെസ്സിയെ നിലനിർത്തി ടീമിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി ബാഴ്‌സലോണ പ്രസിഡന്റ് യുവാൻ ലപോർട. പ്രസിഡന്റായി ചുമതലയേറ്റ ലപോർട ബാഴ്‌സലോണയിൽ ഒരുപാട് മാറ്റങ്ങൾ  വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ആദ്യപടിയായി ബെറൂസിയ ഡോർമുണ്ട് സൂപ്പർതാരം ഏർലിങ് ഹലാൻഡിനെ ടീമിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹലാൻഡിനെ എന്തു വില നൽകിയും ടീമിൽ എത്തിക്കാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നത്.

അതേസമയം, ഹലാൻഡിനായി 100 മില്യൺ ഡോളറാണ് ബെറൂസിയ ഡോർമുണ്ട് ആവശ്യപ്പെടുന്നത്. എന്നാൽ ബാഴ്‌സയെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധിയിലും ഹലാൻഡിനെ വാങ്ങാൻ തന്നെയാണ് ക്ലബിന്റെ തീരുമാനം. ഇതിനായി ടീമിലെ പലതാരങ്ങളെയും വിൽക്കാൻ ലപോർട തയ്യാറാണ്. അന്റോണിയോ ഗ്രീസ്മാൻ, ഉംറ്റിറ്റി, ബ്രത്ത്വൈറ്റ്, പ്യാനിച് തുടങ്ങിയവരെ അടുത്ത് തന്നെ ക്ലബ് വിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button