ന്യൂഡൽഹി: രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ശക്തമായി തുടരുന്നത്. പുതിയ രോഗികളുടെ 80.76 ശതമാനവും ഈ 10 സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also Read: പ്രതിഷേധം കലാപമായി; ഉടൻ പാകിസ്താൻ വിടണമെന്ന് ഫ്രഞ്ച് പൗരൻമാർക്കും കമ്പനികൾക്കും ഫ്രാൻസിന്റെ നിർദേശം
മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നുണ്ട്. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 67.16 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ് കർണാടക, കേരളം, ഉത്തർപ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലാണുള്ളത്. ഇതിൽ ആകെ രോഗികളുടെ 43.54 ശതമാനവും മഹാരാഷ്ട്രയിലാണ്.
ആകെ 16 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം ആകെ രോഗികളുടെ 10.46 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ നാഗാലാൻഡ്, ത്രിപുര, മേഘാലയ, സിക്കിം, മിസോറാം, മണിപ്പൂർ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ്, അരുണാചൽ പ്രദേശ് എന്നവിടങ്ങളിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments