Latest NewsNewsInternational

പ്രതിഷേധം കലാപമായി; ഉടൻ പാകിസ്താൻ വിടണമെന്ന് ഫ്രഞ്ച് പൗരൻമാർക്കും കമ്പനികൾക്കും ഫ്രാൻസിന്റെ നിർദേശം

ഭീഷണികൾ ഗുരുതരമായ സാഹചര്യത്തിലാണ് ഫ്രഞ്ച് സർക്കാരിന്റെ നടപടി

പാരീസ്: ഫ്രഞ്ച് പൗരൻമാരും കമ്പനികളും പാകിസ്താൻ വിടണമെന്ന് നിർദേശം നൽകി ഫ്രാൻസ്. പാകിസ്താനിൽ ഫ്രാൻസിനെതിരെയുള്ള പ്രതിഷേധം കലാപങ്ങൾക്ക് വഴിമാറിയതിനെ തുടർന്നാണ് ഫ്രഞ്ച് സർക്കാരിന്റെ നടപടി. ഭീഷണികൾ ഗുരുതരമായ സാഹചര്യത്തിൽ ഫ്രഞ്ച് പൗരന്മാരും കമ്പനികളും താത്ക്കാലികമായി പാകിസ്താൻ വിടണമെന്നാണ് നിർദേശം.

Also Read: ഹിമാചൽ പ്രദേശിലെ ധർമ്മശാലയ്ക്ക് സമീപം പാകിസ്താന്റെ മൊബൈൽ നെറ്റ്‌വർക്ക്; അമ്പരന്ന് വിനോദ സഞ്ചാരികൾ

ഫ്രാൻസിൽ പ്രവാചകനെ മോശമായ രീതിയിൽ കാർട്ടൂൺ ചിത്രീകരണം നടത്തിയതിന് ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് തെഹ്‌രീക്-ഇ-ലബൈക് പാകിസ്താൻ(ടിഎൽപി) ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 20ന് മുൻപ് അംബാസഡറെ പുറത്താക്കണമെന്നായിരുന്നു സംഘടനയുടെ മുന്നറിയിപ്പ്. ഇതിന് മുന്നോടിയായി കലാപം സൃഷ്ടിക്കാനുള്ള നീക്കം കണക്കിലെടുത്ത് ടിഎൽപി നേതാവ് ഹാഫീസ് സാദ് റിസ്വിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

റിസ്വിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് പാക് ഇസ്ലാമിസ്റ്റുകൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് പോലീസുമായി ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ 10ഓളം ആളുകൾ കൊല്ലപ്പെടുകയും 300ലധികം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ തെഹ്‌രീക്-ഇ-ലബൈക് പാർട്ടിയെ നിരോധിക്കാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചു. ഇതോടെയാണ് താത്ക്കാലികമായി പാകിസ്താൻ വിടാൻ ഫ്രഞ്ച് പൗരന്മാർക്കും കമ്പനികൾക്കും ഫ്രാൻസ് നയതന്ത്ര മന്ത്രാലയം നിർദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button