Latest NewsNewsInternational

ഇസ്ലാമിക ഭീകരസംഘടനകൾക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്ക

കൊളംബോ : ഇസ്ലാമിക ഭീകരസംഘടനകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി ശ്രീലങ്ക. അൽ ഖ്വായ്ദ, ഐഎസ്‌ഐഎസ് ഉൾപ്പെടെ 11 ഭീകര സംഘടനകളെയാണ് രാജ്യം വിലക്കിയിരിക്കുന്നത്. ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബായ രജപക്‌സയാണ് പ്രത്യേക ഗസറ്റിൽ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് തീരുമാനം.

Read Also : സര്‍ക്കാര്‍ സ്‌കൂളുകളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാക്കി മാറ്റി യോഗി സര്‍ക്കാര്‍

ഭീകരവാദത്തിലെ ഈ സംഘടനകളുടെ പങ്ക് വ്യക്തമായതോടെയാണ് തീരുമാനം. ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് 10 വർഷം മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ശ്രീലങ്ക ഇസ്ലാമിക് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് അടക്കമുള്ള പ്രാദേശിക മുസ്ലീം സംഘടനകൾക്കും വിലക്കുണ്ട്.

നേരത്തെ ജിഹാദി ഗ്രൂപ്പായ നാഷണൽ തൗഹീത് ജമാഅത്തിനെയും മറ്റ് രണ്ട് സംഘടനകളേയും ശ്രീലങ്ക വിലക്കിയിരുന്നു. 2019 ൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button