ലക്നൗ : 1500 ഓളം സര്‍ക്കാര്‍ സ്‌കൂളുകളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാക്കി മാറ്റി യോഗി സര്‍ക്കാര്‍. വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരാനും വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കാനുമുളള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നീക്കം.
വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലേയ്ക്ക് വരാന്‍ പ്രചോദനം നല്‍കുന്നതിനായി പുസ്തകം, യൂണിഫോം, ബാഗ്, സോക്‌സ്, സ്വെറ്റര്‍ എന്നിവയും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്.
സംസ്ഥാന വിദ്യാഭ്യാസ വികസനത്തിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ കായകല്‍പ്’ എന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. പദ്ധതിയിലൂടെ 1.39 ലക്ഷം സ്‌കൂളുകളാണ് സര്‍ക്കാര്‍ നവീകരിച്ചത്. 1.5 ലക്ഷം സ്‌കൂളുകളിലായി 1.83 കോടിയോളം വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പഠിക്കുന്നത്. എല്ലാ ബ്ലോക്കുകളിലും രണ്ട് മുതല്‍ മൂന്ന് വരെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുണ്ട്.
Post Your Comments