![](/wp-content/uploads/2021/04/sreejith-3.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന ആരോപണം ശക്തമാകുകയാണ്. കേരള സർക്കാരിന്റെ 2020 ഒക്ടോബർ 14ലെ കോവിഡ് ഡിസ്ചാർജ് മാനദണ്ഡപ്രകാരം അസുഖ ലക്ഷണമില്ലാത്ത ഒരാൾ ആദ്യ പോസറ്റീവ് ടെസ്റ്റ് ഫലം വന്ന് പത്താം ദിവസത്തെ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആയാൽ ഡിസ്ചാർജ് ചെയ്യപ്പെടണം എന്നാണ്. എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇതിൽ വീഴ്ചയുണ്ടായി എന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ശക്തമാകുന്നു.
ഈ വിഷയത്തിൽ ശ്രീജിത്ത് പണിക്കർ എഴുതിയ സോഷ്യൽ മീഡിയ പോസ്റ്റ് വായിക്കാം
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചോ?
കേരള സർക്കാരിന്റെ 2020 ഒക്ടോബർ 14ലെ കോവിഡ് ഡിസ്ചാർജ് മാനദണ്ഡപ്രകാരം അസുഖ ലക്ഷണമില്ലാത്ത ഒരാൾ ആദ്യ പോസറ്റീവ് ടെസ്റ്റ് ഫലം വന്ന് പത്താം ദിവസത്തെ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആയാൽ ഡിസ്ചാർജ് ചെയ്യപ്പെടണം എന്നാണ്.
മുഖ്യമന്ത്രിക്ക് അസുഖ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അദ്ദേഹം ആദ്യമായി പോസിറ്റീവ് ആയത് ഏപ്രിൽ 8നാണ്. പോസിറ്റീവ് ആയത് നാലാം തീയതി ആയിരുന്നെങ്കിൽ മാത്രമേ അദ്ദേഹത്തിന് ഇന്ന് നെഗറ്റീവ് ആയി ഡിസ്ചാർജ് ചെയ്യപ്പെടാൻ കഴിയുമായിരുന്നുള്ളൂ. ഇനി അഥവാ അദ്ദേഹം നാലിന് പോസിറ്റീവ് ആയിരുന്നെങ്കിൽ ആറാം തീയതി വൈകിട്ട് ആറുമണിക്ക് ശേഷം പിപിഇ കിറ്റ് ധരിച്ചശേഷം മാത്രമേ അദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.
വിശദീകരിക്കേണ്ടത് ആരോഗ്യവകുപ്പാണ്. അല്ലെങ്കിൽ ആറുമണിയുടെ പത്രസമ്മേളനത്തിലെ കരുതൽ വെറും ഗ്യാസായിരുന്നു എന്ന് നാട്ടുകാർ പറയും.
https://www.facebook.com/100000302538665/posts/4000062510013794/?sfnsn=wiwspwa
Post Your Comments