കൊച്ചി : ഇന്ധന വില വർദ്ധനവിനെതിരെ ഗതാഗത തടസ്സം ഉണ്ടാക്കി കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതികരിച്ച ജോജുവിനെതിരെ വിമർശനം ഉയർത്തുകയാണ് കോൺഗ്രസ് നേതാക്കന്മാർ. എന്നാൽ സാധാരണ ജനങ്ങൾ പ്രതികരിക്കാൻ ആഗ്രഹിച്ചതുപോലെ പ്രതികരിച്ച ജോജുവിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ ഉയരുകയാണ്. ഈ വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
അഹങ്കാരിയായ ജോജുജോജുവിനെ ഇനിയും വഴിതടയണം എന്നു തുടങ്ങി കോൺഗ്രസിനോട് ചില നിർദേശങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീജിത്ത്.
പോസ്റ്റ് പൂർണ്ണ രൂപം
അഹങ്കാരിയായ ജോജു ജോർജിനെതിരെ താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കണം:
[1] ഇന്ധനവില കുറയ്ക്കാൻ പാടില്ലെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും തുടർച്ചയായി നിർദ്ദേശിക്കുന്ന ജോജുവിനെ ഇനിയും വഴിതടയണം.
[2] ഇനിമേലിൽ ജോജുവിന്റെ സിനിമകൾ താൻ കാണില്ലെന്ന് രാഹുൽ ഗാന്ധിജി പ്രഖ്യാപിക്കണം. ഗാന്ധിജിക്ക് സമയമില്ലെങ്കിൽ വേണുഗോപാൽജി പ്രഖ്യാപിച്ചാലും മതിയാവും.
[3] ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമാധാനപരമായി ഇളക്കിമാറ്റിയവർക്ക് എതിരായ കേസ് പിൻവലിക്കണം. അവർക്ക് വാഹന സർവീസ് സെന്ററിൽ ജോലി നൽകണം.
[4] ജോജു മദ്യപിക്കാറില്ലെങ്കിൽ ആളിന് ദിവസേന വീട്ടിൽ കുപ്പി എത്തിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. മുൻപ് പി ടി ഉഷയ്ക്ക് കാവിനിക്കർ അയച്ചുകൊടുത്ത യൂത്തൻ ടീമിനെ ഇതിന്റെ ചുമതല ഏല്പിക്കണം.
[5] മലയാളികളിൽ നിന്നും മേലനങ്ങാതെ കൊള്ളയടിച്ച് പണമുണ്ടാക്കിയ ജോജുവിന്റെ സ്വത്ത് കണ്ടുകെട്ടണം.
[6] റോഡുകളുടെ ആധാരം മാഡംജിയുടെ പേരിൽ ആയിരിക്കുന്നിടത്തോളം കാലം അത്തരം റോഡുകളിൽ ജോജുവിന്റെ സഞ്ചാര സ്വാതന്ത്ര്യം നിരോധിക്കണം.
ഹും, അത്രയ്ക്കായോ ജോജൂ.
Post Your Comments