KeralaLatest NewsNews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് യോഗി സർക്കാർ; ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചു

ലക്‌നൗ: രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് യോഗി സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചു.

കൂടുതൽ പേർക്ക് പരിശോധനകൾ നടത്താൻ കഴിയുന്ന വിധമാണ് നിരക്ക് കുറച്ചത്. സ്വകാര്യ ലാബുകളിൽ ഇനി ആർടിപിസിആർ പരിശോധനാ നിരക്ക് 700 രൂപയായിരിക്കും. ഉത്തർപ്രദേശ് ആരോഗ്യ അഡീഷണൽ സെക്രട്ടറി അമിത് മോഹൻ പ്രസാദാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read Also: കോവിഡ് വ്യാപനത്തിന് തടയിടാൻ ഒരുമിക്കണം; ലോകരാജ്യങ്ങൾ ഒരുപോലെ ജാഗ്രത കാട്ടണമെന്ന് പ്രധാനമന്ത്രി

രോഗിയുടെ വീട്ടിൽ പോയി സാമ്പിളെടുത്ത് പരിശോധന നടത്തുന്നതിന് 900 രൂപയാണ് നിരക്ക്. ഇതിൽ കൂടുതൽ തുക വാങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read Also: സ്വപ്നയുമായി ചുറ്റി കറങ്ങി, നക്ഷത്ര ഹോട്ടലിൽ താമസിച്ചു; മാനമുണ്ടെങ്കിലല്ലേ ശ്രീരാമകൃഷ്ണാ മാന നഷ്ടം വരൂ: നന്ദകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button