ജയിച്ചിട്ടും ചാമ്പ്യൻസ് ലീഗിന്റെ സെമി കാണാതെ പോർട്ടോ പുറത്ത്. ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ചെൽസിയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് പോർട്ടോയുടെ വിജയം. ആദ്യ പാദത്തിൽ 2-0 ന്റെ ജയം സ്വന്തമാക്കിയ ചെൽസി 2-1 എന്ന ഗോൾ ശരാശരിയിലാണ് ചാമ്പ്യൻസ് ലീഗ് സെമി ഉറപ്പാക്കിയത്. മത്സരത്തിന്റ മുഴുവൻ ആധിപത്യവും മുതലെടുത്ത പോർട്ടോ കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു.
ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തിന്റെ ഭൂരിഭാഗവും പോർട്ടോ ആക്രമണം തടയാൻ ചെൽസിക്ക് കഴിഞ്ഞെങ്കിലും ഇഞ്ചുറി ടൈമിൽ പോർട്ടോ താരം മെഹ്ദി തരേമിയുടെ(93) വണ്ടർ ഗോളിൽ ചെൽസി പരാജയം സമ്മതിക്കുകയായിരുന്നു. മികച്ചൊരു ബൈസിക്കിൾ കിക്കിലൂടെയാണ് തരേമി ഗോൾ നേടിയത്. രണ്ടാം പാദം ജയിച്ചെങ്കിലും ആദ്യപാദത്തിൽ മികവിൽ ചെൽസി സെമിയിൽ കടന്നു. ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടും.
Post Your Comments