KeralaLatest NewsNews

വിഷു ദിനത്തില്‍ സാരി ധരിച്ചില്ല; മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ സൈബര്‍ ആക്രമണം

വിഷു ദിനത്തില്‍ കേരള സാരി ധരിക്കാത്തതിന് തുടർന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ സൈബര്‍ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവര്‍ത്തക ശാലിനിയ്ക്ക് നേരെയാണ് സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്.

ചാനലിലെ നമസ്‌തേ കേരളം എന്ന പരിപാടിയുടെ അവതരണത്തിനിടെ യൂട്യൂബ് ലൈവിലാണ് ആക്രമണം. തീര്‍ത്തും ഒരു വ്യക്തിയുടെ വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് ലൈവില്‍ നിറയുന്നത്.

Read Also :  പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധി നിറക്കട്ടെ; വിഷു ആശംസകൾ നേർന്ന് അമിത് ഷാ

ഏഷ്യാനെറ്റില്‍ സാരി ഉടുത്ത ആരും ഇല്ലേ, പോയി സാരി ഉടുക്ക്, നൈറ്റ് ഇട്ടോണ്ട് കിടക്കുന്ന പാവാട, ഇവള്‍ക്ക് ബിക്കിനി ഇട്ടൂടെ നാറി, വിഷു ആയിട്ട് ഇത് എന്ത് കോലം തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് വന്നിരിക്കുന്നത്. അതേസമയം ശാലിനിയെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണെന്നും അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button