ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് യോഗി ആദിത്യനാഥ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഐസൊലേഷനിൽ പ്രവേശിച്ച വിവരം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചിരിക്കുന്നത്.
Read Also: വസുധൈവ കുടുംബകം; വാക്‌സിൻ വിതരണത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി
ഓഫീസിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരിൽ ചിലരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്- യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
Post Your Comments