![](/wp-content/uploads/2020/10/sanju1.jpg)
ഐപിഎല്ലിൽ ക്യാപ്റ്റൻസി അരങ്ങേറ്റം സെഞ്ചുറിയോടെ ഗംഭീരമാക്കി രാജസ്ഥാൻ റോയൽസ് മലയാളി താരം സഞ്ജു സാംസൺ. പഞ്ചാബ് കിങ്സിനെതിരെ 63 പന്തിൽ 12 ഫോറും ഏഴ് സിക്സറുകളും ഉൾപ്പെടെ 119 റൺസുമായി തകർത്താടിയെങ്കിലും നാല് റൺസ് അകലെ മത്സരം കൈവിട്ടു. മത്സരം തോറ്റെങ്കിലും ഐപിഎല്ലിൽതന്റെ മൂന്നാം സെഞ്ച്വറിയോടെ ഒരുപിടി നേട്ടങ്ങൾ മലയാളി താരത്തിന്റെ പേരിനൊപ്പമായി.
ഐപിഎല്ലിൽ മൂന്നോ അതിലധികമോ സെഞ്ച്വറി നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിൽ സ്ഥാനം നേടിയിരിക്കുകയാണ് സഞ്ജു സാംസൺ. ആറ് സെഞ്ച്വറികളുമായി പഞ്ചാബ് കിങ്സിന്റെ വിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയിലാണ് പട്ടികയിൽ ഒന്നാമത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ നായകൻ വിരാട് കോഹ്ലിയാണ് അഞ്ച് സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്ത്. ബാംഗ്ലൂരിന്റെ എ ബി ഡിവില്ലിഴ്സിനൊപ്പം പട്ടികയിൽ നാലാമതുണ്ട് സഞ്ജു.
Post Your Comments